രതീഷ് കുമാർ പല്ലവി
വളരേ ചെറിയ പ്രായത്തിൽ തന്നെ പാടിത്തുടങ്ങി...8 മത്തെ വയസ്സിൽ സംഗീത പഠനം ആരംഭിച്ചു. ഗായകൻ , സംഗീത സംവിധായകൻ , സംഗീത അദ്ധ്യാപകൻ , സൗണ്ട് എഞ്ചിനീയർ എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ മേഘലകളിൽ ഇന്നും സജീവമായി തുടരുന്നു..
1992 മുതൽ 1998 വ്രെ യുവജനോത്സവങ്ങളിൽ പാപ്പിനിശ്ശേരി സബ് ജില്ലാ കലാപ്രതിഭയായിരുന്നു...
2 വർഷം ഹയർസെക്കണ്ടറി കണ്ണൂർ ജില്ല കലാപ്രതിഭയായിരുന്നു.
2007 ൽ അമൃത ടി.വി സം പ്രേഷണം ചെയ്ത ' സൂപ്പർ സ്റ്റാർ ഗ്‌ളോബൽ ' എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റായിരുന്നു.
2007 ൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ' ഇവർ വിവാഹിതരായാൽ ' എന്ന ചിത്രത്തിൽ ' പാഴ്മുളം തണ്ടിൽ ഒരു പാതിരാപ്പാട്ടിൽ... ' എന്ന ഗാനം പാടി പിന്നണി ഗാനരംഗത്തെത്തി.
2010 മുതൽ 2016 വരെ ദുബായ് റേഡിയോ ഏഷ്യയിൽ യിൽ അവതാരകനായിരുന്നു.
പ്രമുഖ സംഗീതജ്ഞരായ അഴീക്കോട് ഗോപിനാഥഭാഗവതർ , ചേർത്തല സന്തോഷ് കുമാർ , തലശ്ശേരി ബാലൻ മാസ്റ്റർ എന്നിവരാണ് ഗുരുനാഥന്മാർ.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു..
കണ്ണൂർ ജില്ലയിലെ പരിയാരം, , ഇരിണാവ് എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ' പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസ് ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആണ്.
കണ്ണൂർ ജില്ലയിൽ പിലാത്തറയിൽ “ പല്ലവി റെക്കോർഡ് ഇൻ ” എന്ന ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ഡയറക്ടറും സൗണ്ട് എഞ്ചിനീയറുമാണ്.
നർത്തകിയും ' പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസിന്റെ പ്രിൻസിപ്പാൾ കൂടിയായ ഷൈനി രതീഷ് ( എം. എ ഭരതനാട്യം ) ആണ് ഭാര്യ..പല്ലവി മകളും , ചരൺ മകനുമാണ്.