യുവഗായകരെ ഉൾപ്പെടുത്തി അമൃത ടി.വി. ആരംഭിച്ച സംഗീതപരിപാടിക്ക് ആദ്യം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അമൃത ടിവിയുടെ സൂപ്പർസ്റ്റാർ ഗ്ലോബൽ എന്ന റിയാലിറ്റി ഷോ മികച്ച പരിസമാപ്തിയിലേക്ക്. മാർച്ച് 29നാണ് ഇതിന്റെ ഫൈനൽ. യുവഗായകരെ ഉൾപ്പെടുത്തി അമൃത ടി.വി. ആരംഭിച്ച സംഗീതപരിപാടിക്ക് ആദ്യം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ദുബായ്, കാലിഫോർണിയ, ലണ്ടൻ, എന്നീ വൻ നഗരങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽവെച്ചാണ് സൂപ്പർസ്റ്റാർ ഗ്ലോബലിന്റെ ഓഡിഷൻ നടന്നത്. മെഗാഫൈനലിലേക്ക് മത്സരിക്കാൻ അർഹതനേടിയത് 21 പേരാണ്. മികച്ച ജൂറിയംഗങ്ങളായ ഉണ്ണിമേനോൻ, ജയചന്ദ്രൻ, ഗായത്രി, ചിത്ര അയ്യർ, ജോർജ്ജ് പീറ്റർ, ഷാൻ തുടങ്ങിയവരാണ് ഫൈനലിലേക്ക് 21 പേരെ തെരഞ്ഞെടുത്തത്. ഇപ്പോൾ അഞ്ചുപേർ മാത്രമാണ് അവശേഷിക്കുന്നത്. അവസാന മെഗാഫൈനലിൽ മൂന്നുപേരാണ് മത്സരിക്കുക.
സൂപ്പർസ്റ്റാർ ഗ്ലോബൽ റിയാലിറ്റി ഷോയിൽ ഒന്നാംസ്ഥാനം നേടുന്ന വിജയിക്ക് നൽകുന്നത് മെഴ്‌സിഡസ് ബെൻസ് കാറാണ്. രണ്ടാംസ്ഥാനം നേടുന്ന വിജയിക്ക് നൽകുന്നത് മാരുതി സ്വിഫ്റ്റ് കാറാണ്.
മാർച്ച് 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ എസ്.എം.എസ്. നേടുന്ന മത്സരാർത്ഥി അമൃതയുടെ സൂപ്പർ സ്റ്റാർ ഗ്ലോബൽ എന്ന പദവിക്ക് അർഹതനേടും.
(മാതൃഭൂമി ദിനപത്രം)