News കേരള ക്ഷേത്ര കലാ അക്കാദമി അവാർഡ് - 2018 കേരള ക്ഷേത്ര കലാ അക്കാദമിയുടെ 2018 വർഷത്തെ ശാസ്ത്രീയ സംഗീതജ്ഞനുള്ള അവാർഡ് ബഹു : ദേവസ്വം വകുപ്പ് മന്ത്രി ശ്രീ: കടകം പള്ളി സുരേന്ദ്രനിൽ നിന്നും രതീഷ് കുമാർ പല്ലവി ഏറ്റുവാങ്ങുന്നു...
News കർണ്ണാടക സംഗീതം ക്ലാസ്സുകൾ - ഓൺലൈൻ നിങ്ങൾ സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ?.. എങ്കിൽ വരൂ ' പല്ലവിയുടെ ' ഓൺലൈൻ സംഗീത ക്‌ളാസ്സിലേക്ക്... ഈ ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങൾക്ക് സംഗീത പഠനം നടത്താം.... കൂടുതൽ വിവരങ്ങൾക്ക് +91 9526014776 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യൂ....
News സൂപ്പർസ്റ്റാർ ഗ്ലോബൽ ഫൈനലിലേക്ക് യുവഗായകരെ ഉൾപ്പെടുത്തി അമൃത ടി.വി. ആരംഭിച്ച സംഗീതപരിപാടിക്ക് ആദ്യം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
News മലയാളസംഗീതത്തിന്റെ മരുപ്പച്ചയൊരുക്കി.... മണലാരണ്യത്തിൽ മലയാളസംഗീതത്തിന്റെ മരുപ്പച്ചയൊരുക്കുകയാണ് രതീഷ് പാപ്പിനിശ്ശേരി. യു.എ.ഇ. കേന്ദ്രമായ റേഡിയോ ഏഷ്യ 1269 എ.എം. പ്രോഗ്രാം പ്രൊഡ്യൂസറായിപ്രവർത്തിക്കുന്ന ഇദ്ദേഹം മലയാളത്തിന്റെ മണം പൊഴിയുന്ന പരിപാടി അവതരിപ്പിച്ചാണ് പ്രവാസികൾക്ക് പ്രിയങ്കരനാകുന്നത്.
News സംഗീത ജീവിതം.... രതീഷ് കുമാർ പല്ലവി വളരേ ചെറിയ പ്രായത്തിൽ തന്നെ പാടിത്തുടങ്ങി...8 മത്തെ വയസ്സിൽ സംഗീത പഠനം ആരംഭിച്ചു. ഗായകൻ , സംഗീത സംവിധായകൻ , സംഗീത അദ്ധ്യാപകൻ , സൗണ്ട് എഞ്ചിനീയർ എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ മേഘലകളിൽ ഇന്നും സജീവമായി തുടരുന്നു.. 1992 മുതൽ 1998 വ്രെ യുവജനോത്സവങ്ങളിൽ പാപ്പിനിശ്ശേരി സബ് ജില്ലാ കലാപ്രതിഭയായിരുന്നു... 2 വർഷം ഹയർസെക്കണ്ടറി കണ്ണൂർ ജില്ല കലാപ്രതിഭയായിരുന്നു. 2007 ൽ അമൃത ടി.വി സം പ്രേഷണം ചെയ്ത ' സൂപ്പർ സ്റ്റാർ ഗ്‌ളോബൽ ' എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റായിരുന്നു. 2007 ൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ' ഇവർ വിവാഹിതരായാൽ ' എന്ന ചിത്രത്തിൽ ' പാഴ്മുളം തണ്ടിൽ ഒരു പാതിരാപ്പാട്ടിൽ... ' എന്ന ഗാനം പാടി പിന്നണി ഗാനരംഗത്തെത്തി. 2010 മുതൽ 2016 വരെ ദുബായ് റേഡിയോ ഏഷ്യയിൽ യിൽ അവതാരകനായിരുന്നു. പ്രമുഖ സംഗീതജ്ഞരായ അഴീക്കോട് ഗോപിനാഥഭാഗവതർ , ചേർത്തല സന്തോഷ് കുമാർ , തലശ്ശേരി ബാലൻ മാസ്റ്റർ എന്നിവരാണ് ഗുരുനാഥന്മാർ. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു.. കണ്ണൂർ ജില്ലയിലെ പരിയാരം, , ഇരിണാവ് എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന ' പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസ് ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആണ്. കണ്ണൂർ ജില്ലയിൽ പിലാത്തറയിൽ “ പല്ലവി റെക്കോർഡ് ഇൻ ” എന്ന ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ഡയറക്ടറും സൗണ്ട് എഞ്ചിനീയറുമാണ്. നർത്തകിയും ' പല്ലവി സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസിന്റെ പ്രിൻസിപ്പാൾ കൂടിയായ ഷൈനി രതീഷ് ( എം. എ ഭരതനാട്യം ) ആണ് ഭാര്യ..പല്ലവി മകളും , ചരൺ മകനുമാണ്.
News ബാബുരാജ് ഓർമ.... ബാബുരാജ് ഈണം പകർന്ന ഗാനങ്ങൾ ഹൃദ്യമായി ആലപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള അധികമാർക്കും അറിയാത്ത അനുഭവങ്ങളുടെ ഏടുകളും രതീഷ്‌കുമാർ പങ്കുവെച്ചത് സദസ്സിന് നവ്യാനുഭവമായി.